2013, ഏപ്രിൽ 23, ചൊവ്വാഴ്ച

തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണം- ഹരിത എംഎല്‍എമാര്‍

ആലപ്പുഴ:വേമ്പനാട്ടുകായല്‍ സംരക്ഷണത്തിന് തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഹരിത എം.എല്‍.എ.മാരുടെ സംഘം ആവശ്യപ്പെട്ടു. വേമ്പനാട്ടുകായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പാതിരാമണല്‍ദ്വീപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നെയ്യാര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള പരിസ്ഥിതി സംരക്ഷണ അന്വേഷണ പരിപാടിയുടെ ഭാഗമായാണ് ഹരിത എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, വി.ടി.ബല്‍റാം എന്നിവര്‍ ആലപ്പുഴയില്‍ എത്തിയത്. 

വേമ്പനാട്ടുകായലിനെ ആധാരമാക്കി ഉപജീവനം നടത്തുന്നവര്‍ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിപോഷിപ്പിക്കുന്ന സമീപനമാണ് എടുക്കേണ്ടത്. നിലവില്‍ വേമ്പനാട്ടുകായലിലെ ഓരോ കാര്യത്തിനും വിവിധ വകുപ്പുകളുടെ അനുമതി വാങ്ങണം. റവന്യു, തുറമുഖം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളെയെല്ലാം ഏകോപിപ്പിച്ച് വേമ്പനാട് തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ പ്രത്യേക അധികാരമുള്ള അതോറിറ്റിയാണ് ഉണ്ടാകേണ്ടത്.

38 പഞ്ചായത്തുകളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായല്‍. കാശ്മീരിലെ ദാല്‍ തടാകത്തിന്റെ അവസ്ഥ വേമ്പനാട്ടുകായലില്‍ ഉണ്ടാകാത്തവിധം ടൂറിസം വികസനം സാധ്യമാകണം. അത് കായലിനെ ചുറ്റിപ്പറ്റി കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിക്കുന്നവരെയും സഹായിക്കുംവിധമാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിലാകണം അതോറിറ്റി ഉണ്ടാകേണ്ടത്. അതില്‍ പരിസ്ഥിതിസംരക്ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയെസംബന്ധിച്ച് വിശദമായി പഠിച്ചശേഷം അഭിപ്രായം പറയാമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ പല പരിസ്ഥിതിപ്രശ്‌നങ്ങളിലും ചുരുങ്ങിയ കാലംകൊണ്ട് ഗുണഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതി സംരക്ഷണം, എമര്‍ജിങ് കേരളയില്‍ 29 പരിസ്ഥിതിവിരുദ്ധ പദ്ധതികള്‍ മാറ്റാനായത്, എല്ലാ പാര്‍ട്ടികളിലും സമ്മര്‍ദം ചെലുത്തി ഗാഡ്ഗില്‍ കമ്മിറ്റി ഭാഗികമായി അംഗീകരിച്ചത്, വെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയത് എന്നിവയെല്ലാം ഇതില്‍ ചിലതാണെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു.

മുഹമ്മ കായിപ്പുറം ജെട്ടിയില്‍നിന്ന് വേമ്പനാട്ടുകായലിലൂടെ പാതിരാമണല്‍ സന്ദര്‍ശിച്ചശേഷം പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞു. ഉച്ചയ്ക്കുശേഷം കായിപ്പുറം സഹൃദയവേദി വായനശാലയില്‍ കുട്ടികളുമായി സംവാദം നടത്തി. തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടും സന്ദര്‍ശിച്ചശേഷമാണ് എം.എല്‍.എ.മാര്‍ മടങ്ങിയത്.

മണ്ണിലെ കീടനാശിനി നീക്കാന്‍ യുവശാസ്ത്രജ്ഞയുടെ പദ്ധതി


Published on  23 Apr 2013

കോഴിക്കോട്:മണ്ണില്‍ കലര്‍ന്ന കീടനാശിനി അരിച്ചെടുത്ത് നീക്കം ചെയ്യാനുള്ള യുവശാസ്ത്രജ്ഞയുടെ ഹരിത പദ്ധതി ശ്രദ്ധേയമാകുന്നു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ റിസര്‍ച്ച് ഫെല്ലോ കെ. ജസിതയാണ് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് തേഞ്ഞിപ്പലം സ്വദേശിനി ജസിതയുടെ ഗവേഷണം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനുവേണ്ടി നടത്തിയ പഠനങ്ങള്‍ക്കിടെയാണ് മണ്ണിലെ വിഷാംശം നീക്കുന്നതിനെപ്പറ്റി ജസിത ആലോചിച്ചത്.

ഉയര്‍ന്ന എന്‍ഡോസള്‍ഫാന്‍ സാന്ദ്രതയുള്ള മണ്ണില്‍ വിവിധ ഇനം ചെടികള്‍ നട്ടായിരുന്നു പരീക്ഷണം. നാടന്‍ ചെടികളാണ് നട്ടത്. രാമച്ചം, കമ്യൂണിസ്റ്റ് പച്ച, കീഴാര്‍ നെല്ലി തുടങ്ങിയവയും നട്ടു. ഇതില്‍ ചീര വലിയ തോതില്‍ മണ്ണിലെ വിഷാംശം വലിച്ചെടുക്കുന്നതായി തെളിഞ്ഞു.

ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ വലിച്ചെടുത്ത ചീരയെ പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം. ബാസില്ലസ്, സ്യൂഡോമോണോസ് തുടങ്ങിയ ബാക്ടീരിയകള്‍ നിറച്ച പ്ലാന്‍റില്‍ കീടനാശിനി വലിച്ചെടുത്ത ചെടികളെ സംസ്‌കരിച്ചെടുത്തു. ബാക്ടീരിയകളുടെ ജൈവ രാസപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 16 ദിവസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യാനായി.

പുതിയ ബാക്ടീരിയകളുമായി ഗവേഷണം തുടരുകയാണ് ജസിത ഇപ്പോള്‍. ചില ബാക്ടീരിയകള്‍ വേഗത്തില്‍ എന്‍ഡോസള്‍ഫാനെ ഹൈഡ്രോകാര്‍ബണാക്കി നിര്‍വീര്യമാക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

നാനോ ടെക്‌നോളജിയുടെ സഹായത്തോടെ മണ്ണില്‍ പുതഞ്ഞ കീടനാശിനികളെ കൂടുതല്‍ ഫലപ്രദമായി അരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. കീടനാശിനികള്‍ നാശോന്മുഖമാക്കിയ മണ്ണിനെ വീണ്ടും ജീവന്‍ വെപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി ഉപയോഗിക്കാവുന്ന ജൈവബദലുകള്‍ തേടുകയാണ് ജസിത.

കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഡോ. പി.എസ്. ഹരികുമാറിന് കീഴിലാണ് ജസിത ഗവേഷണം നടത്തുന്നത്...[മാത്രഭൂമി ദിനപത്രം]

മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്നു ഫലിതങ്ങള്‍ നലികിയ .വൈക്കം മുഹമ്മദ് ബഷീര്‍

അബ്ദുള്‍ കരീം : പുലിയംകുളത്തെ വന്മരം


പാറക്കെട്ടുകള്‍ 32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് രാജാവ് ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
പാറക്കെട്ടുകള്‍  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം  പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ്  രാജാവ് ഷൈക്ക്  സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
#KL14-9

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

     'അവസാനത്തെ നദിയും മലിനമായി കഴിയുമ്പോള്‍, 
അവസാനത്തെ മരവും നാം മുറിച്ചു കഴിയുമ്പോള്‍, 
അവസാനത്തെ മത്സ്യവും നമുക്ക് നഷ്ടപ്പെട്ട് കഴിയുമ്പോള്‍, 
നാം തിരിച്ചറിയും നോട്ടുകെട്ടുകള്‍ നമുക്ക് 
ഭക്ഷിക്കാനാവില്ലെന്ന്'

മാത്രഭൂമി  22 /04/2014

ലോകം രോഗാതുരതയിലേക്ക്മലിനജലം കുടിച്ച് പ്രതിദിനം ലോകത്ത് മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം 1800 ലേറെയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ പഠന റിപ്പോട്ട്. ഇങ്ങനെയുള്ള മരണങ്ങളില്‍ 24 ശതമാനവും ഇന്ത്യയിലാണെന്നത് മറ്റൊരു വസ്തുത. ശുദ്ധജല ദൗര്‍ലഭ്യതയാണ് മലിനജലം കുടിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ലോകത്ത് ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്നത് 78 കോടി ജനങ്ങളാണ്. ശുദ്ധജല ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ചൈനയിലാണ്, 11 കോടി ജനങ്ങള്‍. തൊട്ടുപിന്നില്‍ ഇന്ത്യയാണ്, ഒന്‍പതു കോടി.
മൂന്നു വര്‍ഷത്തിനകം കുടിവെള്ള മലിനീകരണം 35 ശതമാനമായി വര്‍ധിക്കുമെന്നു ഭൂവിനിയോഗ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഒരുകാലത്ത് പ്രധാന ശുദ്ധജല സ്രോതസ്സുകളായിരുന്ന പുഴകളും, നദികളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതാണ് ഈ ദുരവസ്ഥക്ക് ആക്കം കൂട്ടിയത്. ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലാതായി മാറുകയും കുടിവെള്ളത്തിനു വേണ്ടി ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യുകയാണ്.
ശരാശരി മഴലഭിച്ചാല്‍ 35235 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് പ്രതിവര്‍ഷം കേരളത്തില്‍ വര്‍ഷിക്കുക. വയലുകള്‍ നികത്തപ്പെട്ടതിനാല്‍ ഇതിന്റെ മുഖ്യപങ്കും അറബിക്കടലിലേക്കൊഴുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 5027 ഹെക്ടര്‍ നെല്‍ വയലുകള്‍ നികത്തിയതായി ആസൂത്രണ ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനകം നികത്തിയ വയല്‍ അഞ്ചു ലക്ഷം ഹെക്ടര്‍ വരും.
ഭൂമിയിലെ സര്‍വ്വ ജീവ ജാലങ്ങളുടെയും പൊതു അവകാശമായ ഭൂഗര്‍ഭജലം കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്ത് വര്‍ധിച്ച തോതില്‍ ഭൂഗര്‍ഭ ജലം എടുക്കുന്നത് ബംഗ്ലാദേശിലാണ്. ലോകബാങ്കിന്റെ പ്രത്യേക പദ്ധതി പ്രകാരം കുടിവെള്ളത്തിനു വേണ്ടിയാണിത്. ഇന്ത്യയില്‍ തന്നെ ഭൂഗര്‍ഭജലമെടുക്കുന്ന മാത്രയില്‍ തന്നെ പൂര്‍വ്വ സ്ഥിതി കൈവരിക്കുന്ന മേഖലയാണ് മഹാരാഷ്ട്ര. അതിന് സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളുണ്ട്.
കേരളത്തില്‍ ശരാശരി പന്ത്രണ്ട് ടി.എം.സി (ദശലക്ഷം ഘനയടി) യിലേറെ ഭൂഗര്‍ഭജലം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പത്ത് ടി .എം.സിയോളം പാലക്കാടും, രണ്ട് ടി.എം.സി യോളം കാസര്‍ക്കോടും നിലനില്‍ക്കുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ നിന്നായി 8,34,063 ലേറെ ക്യുബിക് മീറ്റര്‍ ഉപരിതല ഭൂഗര്‍ഭ ജലം ഊറ്റുന്നതായി ഏതാനും വര്‍ഷംമുമ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ പറയുന്നു. കമ്പനികളുടെയും ഉപഭോക്താക്കളുടെയും വര്‍ധനവും അനൗദ്യോഗിക കണക്കും പരിശോധിക്കുമ്പോള്‍ ജലചൂഷണത്തിന്റെ കണക്കു ഇതിലും പതിന്മടങ്ങായിരിക്കും. അപകടകരമായ അവസ്ഥയിലേക്ക് ഭൂഗര്‍ഭ ജലവിതാനം താഴുന്നതായാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സാംക്രമികേതര രോഗങ്ങള്‍ ലോകത്ത് പത്തു വര്‍ഷത്തിനിടെ 3880 ലക്ഷം പേരെ കൊന്നൊടുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്ന വ്യവസായശാലകളിലെ മാലിന്യവും കാര്‍ഷിക മേഖലകളിലെ കീടനാശിനി പ്രയോഗവും മനുഷ്യനെയും മണ്ണിനെയും പുഴകളെയും കിണറുകളെയും മറ്റും വിഷലിപ്തമാക്കി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കോടതി വിധിമൂലം അടച്ചുപൂട്ടിയെങ്കിലും പ്രവര്‍ത്തന ഘട്ടങ്ങളില്‍ മാലിന്യങ്ങള്‍ ചാലിയാറിലേക്ക് ഒഴുക്കിയത് മൂലം ഇന്നും ഈ പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്. പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി അടച്ചുപൂട്ടിയെങ്കിലും അന്ന് കമ്പനി വളമെന്ന വ്യാജേനെ കരുമാട്ടി പഞ്ചായത്തില്‍ നല്‍കിയ മാലിന്യത്തില്‍ 400 മുതല്‍ 600 ശതമാനം വരെ കാഡ്മിയത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച നാശം ചെറുതല്ല. ഒരു ജില്ലയെ മാരക രോഗപീഡകളിലേക്ക് തള്ളിവിടുകയും വായുവും, വെള്ളവും പ്രകൃതി വിഭവങ്ങളും മലിനമാക്കുകയും ചെയ്തു. ഇവിടെ മനുഷ്യരില്‍ അമ്മിഞ്ഞപ്പാല്‍, അമ്ലം, ശുക്ലം, രക്തം എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മണ്ണിന്റെയും പ്രകൃതിയുടെയും ജൈവഗുണം നശിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്റെ കാഠിന്യം നൂറു മുതല്‍ എഴുനൂറു വര്‍ഷം വരെ നിലനില്‍ക്കുമെന്ന് ഇതെക്കുറിച്ച് പഠനം നടത്തിയ ഫിലിപ്പൈന്‍സിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. കിങ്ങ് ചാനോ വ്യക്തമാക്കുകയുണ്ടായി.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അത്രതന്നെ മാരകമായ ടൈഫോഡര്‍മ്മ, റൌണ്ട് അപ്പ് തുടങ്ങിയവ തോട്ടം മേഖലയില്‍ ഉപയോഗിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന പഞ്ചാബില്‍ 85 ശതമാനം ആളുകളുടെ രക്തത്തിലും ഡി. ഡി. ടി യുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം കാര്‍ഷികഭൂമിയില്‍ ഉപയോഗിക്കുന്ന ഫ്യുരഡാന്റെ കണക്ക് പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷം ടണ്ണാണ്.
ശാസ്ത്ര സാങ്കേതിക നിലയില്‍ ലോകം പുരോഗമിച്ചു. ജനസംഖ്യ വര്‍ധനവിനനുസരിച്ചു ഭക്ഷ്യോല്‍പാദനവും, പാര്‍പ്പിട സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്ത് വ്യാവസായിക വളര്‍ച്ചയും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവയെല്ലാം പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകിടം മറിക്കാത്ത രീതിയില്‍ എല്ലാവിധ മാനനഷ്ടങ്ങളും പാലിച്ചായിരിക്കണമെന്നതാണ് പ്രധാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഉല്‍ബോധനം നടത്തുന്ന കേരളത്തില്‍ അത് വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ യുക്തിപൂര്‍വ്വമുള്ള ശ്രമം നടത്തുന്നില്ല. ലക്ഷക്കണക്കിന് ടണ്‍ മണല്‍ കേരളത്തില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നശിച്ചുകൊണ്ടിരിക്കുന്നു.
ജനം തിങ്ങിത്താമാസിക്കുന്ന ഈ കൊച്ചു സംസ്ഥാനത്ത് ഇതുകൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇത്രത്തോളം പൂഴിക്കുവേണ്ടി ഒരു തവണ പുഴകളെ ചൂഷണം ചെയ്തു. നിയമ നടപടിയുടെ ഭാഗമായി ഇത് യഥാസമയം ലേലം ചെയ്ത് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന പക്ഷം നശിച്ചുകൊണ്ടിരിക്കുന്ന ഇത്രത്തോളം മണലിനുവേണ്ടി വീണ്ടും പുഴകളെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കുവാന്‍ സാധിക്കും. ആര്‍ഭാട ജീവിതം നയിക്കുന്ന കേരളീയര്‍ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കൂടുതലും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത്. ഇതിനു സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീടുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ ക്രമപ്പെടുത്തും വഴി അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി ചുരുങ്ങുകയും പ്രകൃതി സംരക്ഷണത്തിന് ആക്കം കൂട്ടുവാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യും.ഇതിന് പുതിയ നിയമനിര്‍മ്മാണങ്ങളാണ് കേരളത്തില്‍ ആവശ്യം. ഈ പ്രകൃതിയും അതിലെ വിഭവങ്ങളും വരും തലമുറക്ക് കൈമാറേണ്ട ബാധ്യത ഓരോരുത്തരിലും നിക്ഷിപ്തമാണ്.

മുഷ്താഖ് കൊടിഞ്ഞിPosted On: 4/23/2013ചന്ദ്രിക ദിനപത്രം 

ആറാമത്തെ സര്‍വനാശത്തിന് മനുഷ്യന്‍ കാരണമാകും -ശ്രേയാംസ്‌കുമാര്‍Posted on: 23 Apr 2013


മലപ്പുറം: ഭൂലോകത്തിന്റെ ആറാംതവണത്തെ സര്‍വനാശം മനുഷ്യരുടെ പ്രവൃത്തികളുടെ സംഭാവനയാകുമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. അറുപതുകോടി വര്‍ഷങ്ങള്‍ക്കിടെ അഞ്ചുതവണ ഭൂമിക്ക് സര്‍വനാശം സംഭവിച്ചെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ മുന്നൂറ് വര്‍ഷങ്ങള്‍ക്കകം ഭൂലോകം നശിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിംലീഗ് തിരൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. കഴിഞ്ഞ 50 വര്‍ഷംകൊണ്ട് മനുഷ്യര്‍ ചെയ്തുകൂട്ടിയ കെടുതികള്‍ സര്‍വനാശത്തിലേക്ക് നമ്മെ വളരെ അടുപ്പിച്ചുകഴിഞ്ഞു. ഈ സത്യം തുറന്നുപറയാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. അത്തരം തുറന്നുപറച്ചില്‍ ചില വോട്ടുകള്‍ നഷ്ടപ്പെുത്തിയേക്കാം, ചിലരുടെ അപ്രീതിക്ക് കാരണമായേക്കാം. അതൊന്നും പ്രശ്‌നമാക്കാതെ ഉത്തരവാദിത്വം നിറവേറ്റുകയാണ് വേണ്ടത്. പരിസ്ഥിതി എന്ന കാതലായ വിഷയത്തെപ്പറ്റി പറയുന്നവരെ പിന്തിരിപ്പന്മാരായി മുദ്രകുത്തുക പതിവാണ്. പാശ്ചാത്യ രീതിയില്‍ ജീവിക്കാന്‍ ശ്രമിച്ചതാണ് പല വികസ്വര രാഷ്ട്രങ്ങളിലെയും പരിസ്ഥിതി തകരാന്‍ കാരണമായത്. സുസ്ഥിരവികസനം വേണമെന്നതിന് തര്‍ക്കമില്ല. പക്ഷേ അത് ശാസ്ത്രീയവും കൂടിയാകാന്‍ ശ്രദ്ധിക്കണം. പരിസ്ഥിതി ഒരു ഗൗരവവിഷയമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിംലീഗ് കാട്ടിയ വ്യഗ്രത അഭിനന്ദനാര്‍ഹമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

നാറില്‍ അധ്യക്ഷനായ സി. മമ്മൂട്ടി എം.എല്‍.എ, ചര്‍ച്ചയെപ്പോലെത്തന്നെ പ്രധാനമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമെന്ന് ഓര്‍മ്മപ്പെടുത്തി. കിണറുകള്‍ക്ക് സമീപം മഴക്കുഴികള്‍ കുഴിച്ചും കുളങ്ങള്‍ നന്നാക്കിയും വെള്ളം സംരക്ഷിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയും പാരിസ്ഥിതിക സന്തുലനം കൈവരിക്കാന്‍ ശ്രമിക്കാവുന്നതാണ്. വരള്‍ച്ചയുടെ കാലത്ത് ആവശ്യത്തിന് വെള്ളം വിതരണംചെയ്യുകയെന്നതല്ല, പരമാവധി ശുദ്ധമായ വെള്ളം കൊടുക്കുകയെന്നതിനാകണം മുന്‍ഗണന -അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏതൊരുദേശത്തിന്റെയും സംസ്‌കാരം നദികളെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.

നദികള്‍ നശിച്ചാല്‍ സംസ്‌കാരവും നശിക്കും. എല്ലാ മതങ്ങളും പ്രാകൃതിക വിഭവങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കാനാണ് മനുഷ്യനെ പഠിപ്പിച്ചത്. വെള്ളം ജീവാത്മാവും പരമാത്മാവുമാണെന്ന് തിരിച്ചറിഞ്ഞ് സംരക്ഷിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതിയുടെ നന്മ സംരക്ഷിക്കേണ്ടത് കര്‍ത്തവ്യമായി ഏറ്റെടുക്കാന്‍ ഇനി കാത്തുനില്‍ക്കരുത് -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തീരങ്ങള്‍ നദിയുടെ സ്വത്താവണം ...വാട്ടര്‍മാന്‍ രാജേന്ദ്രസിംഗ്‌


കണ്ണൂര്‍ : കഠിന കാലത്തേക്കുള്ള കരുതല്‍ തുടങ്ങണം. ഇല്ലെങ്കില്‍ തൊണ്ടവറ്റി തീരുന്ന നാളില്‍ ഒരിറ്റുവെള്ളമില്ലാതെ കുഴഞ്ഞുവീഴേണ്ടിവരും... ജലയുദ്ധങ്ങള്‍ ദുഃസ്വപ്‌നം കാണേണ്ടവരായി ഭൂമുഖത്തെ മനുഷ്യരാശി മാറുന്നതിനുള്ള ആശങ്ക ബോധ്യപ്പെടുത്തുകയാണ് വാട്ടര്‍മാന്‍ രാജേന്ദ്രസിംഗ്.

ജലസംരക്ഷണം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിനായി മുന്നോട്ടുവരണമെന്നും രാജേന്ദ്രസിംഗ് പറയുമ്പോള്‍ അതിന് അനുഭവത്തിന്റെ കരുത്താര്‍ന്ന പിന്‍ബലമുണ്ട്.

രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ ഗ്രാമങ്ങളില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ രാജേന്ദ്രസിംഗ് കേരളത്തിന്റെ ജലപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നു.

ഓരോ മഴത്തുള്ളിയും പിടിച്ചുവെച്ച് കടുത്ത വരള്‍ച്ചയുടെ കാലത്തേക്ക് കരുതിവെക്കണമെന്നാണ് രാജേന്ദ്രസിംഗ് പറയുന്നത്. കേരളത്തിലെ 44 നദികളും പരിപോഷിപ്പിക്കുന്നതിനാണ് ശ്രദ്ധനല്‍കേണ്ടത്. നദീ സംരക്ഷണത്തോടൊപ്പം നദീതീരത്തിന്റെ സംരക്ഷണത്തിന് പ്രഥമപരിഗണന നല്‍കണം. മാലിന്യം കലരുന്നത് തീരങ്ങള്‍ വഴിയാണ്. മാലിന്യം വഹിച്ചുവരുന്ന ഓടകള്‍ നദികളിലേക്ക് തള്ളിവിടരുത്. തീരങ്ങള്‍ ഏറ്റെടുക്കുന്നതോടെ ഇതുവഴിയുള്ള മാലിന്യനിക്ഷേപം തടയാനാകും.


തീരങ്ങള്‍ നിയമം മൂലം നദിയുടെ സ്വത്താവണം. റിവര്‍ ബെല്‍റ്റ് യാഥാര്‍ത്ഥ്യമായാല്‍ ഒരുപരിധിവരെ പുഴകളേയും നദികളേയും സംരക്ഷിക്കാനാകും. നദീതീരങ്ങളില്‍ നടക്കുന്ന ഘനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

മഴവെള്ള സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം. ഇക്കാര്യത്തില്‍ കേരളത്തില്‍ തന്നെ വിജയിച്ച പ്രോജക്ടുകള്‍ മാതൃകയാക്കണം. മഴപെയ്യുമ്പോഴല്ല, മഴക്കുമുമ്പേ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. പെയ്യുന്ന മഴ ഭൂമിക്കടിയിലേക്കെത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മഴക്കുഴികള്‍ വ്യാപകമാക്കണം. കല്ലുകള്‍ക്കിടയിലൂടെ വെള്ളം ഊര്‍ന്നുതാഴാന്‍ കഴിയണം. കോണ്‍ക്രീറ്റ് നിലങ്ങളില്‍ ഇതിന് സാധ്യമല്ല. എന്നാല്‍ ചെങ്കല്‍ പാകിയ നിലങ്ങളിലൂടെ വെള്ളം ഊര്‍ന്ന് ഭൂമിക്കടിയിലേക്ക് പോകും.

നദികളുടെ സ്വാഭാവിക പ്രവാഹം തടസ്സപ്പെടുത്താതെ ചെക്ക് ഡാമുകള്‍ സ്ഥാപിക്കുന്നത് തീര പ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും ജലലഭ്യത വര്‍ധിപ്പിക്കും. എന്നാല്‍ ശാസ്ത്രീയമായല്ലാതെ നിര്‍മ്മിക്കുന്ന തടയണകള്‍ നീരൊഴുക്കിനെ ബാധിക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ സഹായം ആവശ്യമാണ്. ജല സംഭരണികളില്‍ നിന്ന് വെള്ളം ആവിയായി മാറുന്നത് കൊടുംചൂട് കാരണമാണ്. ഇത് തടയാന്‍ സംഭരണികള്‍ക്ക് ചുറ്റും വ്യക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം.

കുടിവെള്ളത്തിന്റെ വിലയറിഞ്ഞ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടുത്തെ സ്ത്രീകള്‍ യൗവനം പാഴാക്കിയത് കിലോമീറ്ററുകളോളം താണ്ടി കുടിവെള്ളം കൊണ്ടുവരാനാണ്. എന്നാല്‍ അനുഭവത്തിലൂടെ രാജസ്ഥാന്‍ ഏറെ പഠിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടത് അങ്ങിനെയാണ്. കൂട്ടായ ശ്രമത്തിലൂടെ 7 നദികളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചു.

പതിനായിരത്തിലധികം തടയണകളാണ് ഇവിടെ ജനകീയകൂട്ടായ്മയില്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടം ജലസമ്പുഷ്ടമാണ്. രാജേന്ദ്രസിംഗ് പറഞ്ഞു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സാങ്കേതികവിദ്യയുടെ സഹായത്തോടെയും നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിന്റെ ജലഭാവി ഏറെ ക്ലേശകരമാകുമെന്നും രാജേന്ദ്രസിംഗ് പറഞ്ഞു. ഭൂമിയെ അറിയാതെയുള്ള വികസനം രാജ്യത്തിന് ആപത്ത് സൃഷ്ടിക്കുമെന്നും ഭാവിക്കുവേണ്ടിയുള്ള കരുതിവെപ്പില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ജലസംരക്ഷണ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാഗ്‌സാസെ അവാര്‍ഡ് ജേതാവായ രാജേന്ദ്രസിംഗ്. 2008ല്‍ ഭൂമിയെ സംരക്ഷിക്കുന്ന 50 പേരില്‍ ഒരാളായി രാജേന്ദ്രസിംഗിനെ തെരഞ്ഞെടുത്തിരുന്നു.

അന്താരാഷ്ട്ര നദീ പുരസ്‌കാരം നേടിയ രാജേന്ദ്രസിംഗ് ജലസംരക്ഷണ പ്രവര്‍ത്തനം ബോധ്യപ്പെടുത്താന്‍ രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളില്‍ വാട്ടര്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. അഞ്ച് അന്താരാഷ്ട്ര ജല സമ്മേളനം, ജലയാത്ര എന്നിവ സംഘടിപ്പിച്ച അദ്ദേഹം രാജ്യത്ത് മാതൃകാപരമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
Posted On: 4/21/2013 
ചന്ദ്രിക ദിനപത്രം 

2013, ഏപ്രിൽ 21, ഞായറാഴ്‌ച

ജൈവ സമ്പത്തുകള്‍ അപ്രത്യക്ഷമാകുന്നു

ഭൂമിയും മരണവും മുഖാമുഖം 2

                                                                               ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുകള്‍ വിവിധ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. പക്ഷേ അത്യുഷ്ണമാണ് ഇവിടെയും വിഘാതം. അന്തരീക്ഷ താപനം കാര്‍ഷിക വിളവുകളില്‍ കനത്ത തകര്‍ച്ചയാണുണ്ടാക്കിയത്.യൂറോപ്യന്‍, ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളൊന്നും ഇതില്‍നിന്നും മുക്തമല്ല. ഉയര്‍ന്ന താപനില കാരണം മഴക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഉഷ്ണ മേഖലാ പ്രദേശങ്ങള്‍ ചുഴലിക്കാറ്റുകള്‍ക്ക് വഴിമാറുന്നു.

ധ്രുവപ്രദേശങ്ങളിലെ ഹിമപാളികള്‍ പോലും അപ്രതീക്ഷിതമായി അലിഞ്ഞു തുടങ്ങിയതോടെ ഓരോ വര്‍ഷവും രണ്ടിരട്ടി വേഗതയില്‍ സമുദ്ര ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഓരോ പതിറ്റാണ്ടിലും പത്തിലൊന്ന് എന്ന കണക്കിലാണ് മഞ്ഞു പാളികള്‍ ഉരുകുന്നത്.

ആര്‍ട്ടിക്ക് തീരം അപ്രത്യക്ഷമാകുന്നതായാണ് പത്തു രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. കിഴക്കന്‍ സൈബീരിയ, ബ്യുഫോര്‍ട്ട്, ലാപ്‌തെവ് തുടങ്ങിയ തീരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം മുപ്പതോളം മീറ്റര്‍ കര കടല്‍ കവരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി.

ശാന്തസമുദ്രത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചു ദ്വീപുകളില്‍ നിന്ന് ഇതിനകം രണ്ടായിരത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തുകഴിഞ്ഞു. ബ്രിട്ടണ്‍, മാലദ്വീപ്, അന്തമാന്‍ തുടങ്ങിയവ മുങ്ങല്‍ ഭീഷണി നേരിടുന്നു. അന്തരീക്ഷ താപനം തുടരുന്ന പക്ഷം 2035 ഓടുകൂടി ഹിമാലയത്തിലെ ഹിമ പരപ്പ് ക്രമാതീതമായി ശുഷ്‌ക്കിച്ചു പോകുമെന്ന് ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ (inter governmental panel) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ അഞ്ചു ലക്ഷം കി. മീ. വ്യാപ്തിയുള്ള ഹിമപരപ്പ് ഒരു ലക്ഷം കി. മീ. ആയി ചുരുങ്ങും.

ക്യോട്ടോ ഉടമ്പടിയുടെ ഭാഗമായി ദോഹ ക്ലൈമറ്റ് ചെയ്ഞ്ചു കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുനൈറ്റഡ് നേഷന്‍ എണ്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി) പഠന റിപ്പോര്‍ട്ടില്‍ അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് ഗ്യാസി (greenhouse gsa) ന്റെ അളവ് 2012 ല്‍ അമ്പതു ജിഗാ ടണ്‍ ആണ്. നിയന്ത്രണ വിധേയമാകാത്തപക്ഷം 2020 ഓടെ ഇത് അമ്പത്തെട്ട് ജിഗാ ടണ്‍ ആയി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗ്രീന്‍ഹൗസ് ഗ്യാസിന്റെ ആധിക്യം അന്തരീക്ഷോഷ്മാവ് വര്‍ധിപ്പിക്കും.

കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വര്‍ധനവ് ഓസോണ്‍ പാളിയുടെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിച്ചു. അന്റാര്‍ട്ടിക് പ്രദേശത്ത് കണ്ടെത്തിയ ഓസോണ്‍ സുഷിരത്തിന് 26 മില്യണ്‍ സ്‌ക്വയര്‍ കി. മി. വ്യാപ്തിയുണ്ടെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുകയുണ്ടായി. പ്രകൃതി മലിനീകരണം ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കുന്ന പക്ഷം ഇവ പൂര്‍വ്വ സ്ഥിതി കൈവരിക്കാന്‍ അറുപത് വര്‍ഷമെങ്കിലും എടുക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ഇന്ന് ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയില്‍ നിന്നുള്ള കാഡ്മിയം, ലഡ്, ക്രോമിയം 6, ഫ്രെയോണ്‍, ക്ലോറോ ഫ്‌ലോറോ കാര്‍ബണ്‍ തുടങ്ങിയവയാണ് ഓസോണ്‍ പാളിക്ക് ഭീഷണി സൃഷ്ടിക്കുന്നത്. ക്ലോറൊ ഫ്‌ലോറോ കാര്‍ബണിന്റെ അന്തരീക്ഷ കാലാവധി നൂറു വര്‍ഷമാണ്. അന്തരീക്ഷ മലിനീകരണം തുടരുന്ന പക്ഷം ഓസോണ്‍ പാളിയുടെ സംരക്ഷണം അസാധ്യമായി മാറുമെന്ന് അമേരിക്കന്‍ നേഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മൊസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ) മുന്നറിയിപ്പ് നല്കുന്നുണ്ട്.

പരിസ്ഥിതിക്ക് ഇത്തരമൊരു അപകടാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്ക, ബ്രിട്ടണ്‍ അടക്കമുള്ള ഒന്നാംകിട രാഷ്ട്രങ്ങള്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ തള്ളുന്നത് ഇന്ത്യ പോലുള്ള മൂന്നാംകിട രാഷ്ട്രങ്ങളിലേക്കാണ്.

വ്യാവസായിക വളര്‍ച്ചയും യാന്ത്രിക വല്‍ക്കരണവും മനുഷ്യന് ഏറെ സഹായകമായെങ്കിലും പില്‍ക്കാലത്ത് അത് ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറുകയായിരുന്നു.

ആരോഗ്യ, ഉല്‍പ്പാദന, സാമ്പത്തിക മേഖലകളില്‍ മനുഷ്യന് ഏറെ സാധ്യതകളുണ്ടാക്കി മുന്നോട്ടുവന്ന വ്യാവസായിക വിപ്ലവം ലോകം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. പില്‍ക്കാലത്ത് മാനവ രാശിയുടെ നിലനില്പ്പിനു തന്നെ ഏറെ സഹായകമായി വരികയും ചെയ്തു. രാജ്യത്തെ സാമ്പത്തിക ഘടന ഉയര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ സാധ്യത കണ്ടെത്തിയപ്പോള്‍ ഓരോ രാജ്യവും നൊടിയിടകൊണ്ട് സമസ്ത മേഖലകളെയും യാന്ത്രികവല്‍ക്കരണത്തിലേക്കു ഗതിമാറ്റി. എന്നാല്‍ ഈ യാന്ത്രിക വല്‍ക്കരണം ദ്രുതഗതിയില്‍ ഭൂമിയെ കാര്‍ന്നു തിന്നുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് കാണാന്‍ സാധിച്ചത്.

ജെ.സി.ബി. ഡൈനാമിറ്റ്, കംപ്രസ്സര്‍, ഗ്യാസ് ചേമ്പര്‍ തുടങ്ങി ആധുനിക സാമഗ്രികള്‍ മലകളെയും കുന്നുകളെയും ജലസ്രോതസ്സുകളെയും വയലുകളേയും നൊടിയിടകൊണ്ട് അപ്രത്യക്ഷമാക്കി. ഈ പ്രവണത കാലക്രമേണ ഭൂമിയുടെ ഉപരിതല സാന്ദ്രതാ വിന്യാസത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ഭൂചലനം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഭ്രംശ മേഖലകളില്‍ അണക്കെട്ടുകളും കൂറ്റന്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് ഭൂകമ്പത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വ്യാവസായിക രംഗത്ത് മാറ്റങ്ങള്‍ പാലിക്കാത്തതിനാല്‍ തന്നെ വര്‍ധിച്ച തോതില്‍ വിഷ വാതകങ്ങള്‍ പുറംതള്ളുന്നത് ജൈവ സമ്പത്ത് നഷ്ടപ്പെടാനും ഭൂമിയുടെ ആവാസവ്യവസ്ഥ തകിടം മറിയാനും അവസരമൊരുക്കുന്നു.

ഇരുമ്പുരുക്കു ഫാക്ടറികള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, പേപ്പര്‍ മില്ലുകള്‍, രാസവള നിര്‍മ്മാണ ശാലകള്‍, പ്ലാസ്റ്റിക് ഫാക്ടറികള്‍, എണ്ണ കല്‍ക്കരി താപ വൈദ്യുത നിലയങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവയാണ് പരിസ്ഥിതി മലിനീകരണത്തിന് പ്രധാനമായും പങ്കു വഹിക്കുന്നതും ആക്കം കൂട്ടുന്നതും. ഇവയുടെ പ്രവര്‍ത്തനം മൂലം പുറംതള്ളുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍, സള്‍ഫര്‍ ഡയോക്‌സൈഡ്, അമോണിയ, കാര്‍ബണ്‍ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, കത്താത്ത ഹൈഡ്രോ കാര്‍ബണുകളുടെയും നൈട്രജന്റെയും ഓക്‌സൈഡുകള്‍, ക്ലോറോ ഫ്‌ലോറോ കാര്‍ബണ്‍ തുടങ്ങിയവ പരിസ്ഥിതിക്ക് ഭീഷണിയാണ്.

കല്‍ക്കരി ചൂടാക്കുന്നത് വഴി അന്തരീക്ഷോഷ്മാവ് വര്‍ധിക്കുമെന്നു ആഗോള പരിസ്ഥിതി സംഘടന ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ 2007 നു ശേഷം യൂറോപ്പില്‍ പുതിയ കല്‍ക്കരി ഫാക്ടറികള്‍ തുറക്കുകയോ അവയ്ക്ക് അനുമതി നല്‍കുകയോ ചെയ്തില്ല. എന്നാല്‍ യൂറോപ്പിന് പുറത്തു വരാനിരിക്കുന്ന കല്‍ക്കരി ഫാക്ടറികളാവട്ടെ ആയിരത്തി ഇരുനൂറ് കവിയും.

വ്യവസായ വിപ്ലവം പരിസ്ഥിതിയുടേയോ, മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ നാശത്തിനു കാരണമാവരുത് എന്നായിരുന്നു. 1750 ല്‍ അതിനു തുടക്കം കുറിച്ച യൂറോപ്പില്‍ നിന്ന് തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉദ്‌ബോധനം നടത്തിയത്.

ലോകത്തെ ഒന്നാംകിട രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടണ്‍ ഇന്നും ഈ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ നിലനിര്‍ത്തി പോരുന്നത്. എന്‍ഫീല്‍ഡ് (ഋിളശലഹറ) ഗണ്‍ പൗഡര്‍ പാര്‍ക്ക് അതിനുദാഹരണം മാത്രം. ലോക മഹായുദ്ധ ആയുധ നിര്‍മ്മാണ ശാലകള്‍ നീക്കം ചെയ്ത് ഇവിടെ കാടും മരങ്ങളും പുഴകളും അരുവികളും സൃഷ്ടിച്ച് പ്രകൃതിക്ക് അനുകൂലമാക്കിയിരിക്കുന്നു.

വിവിധ ജന്തുക്കളുടെയും പക്ഷികളുടെയും വാസ കേന്ദ്രമാണിപ്പോള്‍ ഇവിടെ. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ദൃശ്യങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും.

196 രാജ്യങ്ങള്‍ ഒപ്പുവെച്ച ക്യോട്ടോ ഉടമ്പടിയില്‍ 2012ഓടെ ഓരോ രാജ്യവും മലിന വാതക വിസര്‍ജ്യം കുറച്ചു കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് ദോഹയില്‍ അവസാനിച്ച കോണ്‍ഫ്രന്‍സിലും ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട്) ബാധ്യത ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറായില്ല. ഉടമ്പടി 2020 വരെ ദീര്‍ഘിപ്പിച്ചു എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

ലോക ജനസംഖ്യയുടെ 4.6 ശതമാനം മാത്രമുള്ള അമേരിക്കയിലാണ് കാര്‍ബണ്‍ഡയോക്‌സൈഡ് കൂടുതലും ഉത്സര്‍ജ്ജിക്കപ്പെടുന്നത് എന്നത് കൊണ്ടുതന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നിസ്സഹകരണം മൂലം ക്യോട്ടോ ഉടമ്പടി എത്രത്തോളം വിജയിക്കുമെന്നതില്‍ ഇന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മുഷ്താഖ് കൊടിഞ്ഞി
Posted On: 4/22/2013             ചന്ദ്രിക ദിനപത്രം  

പ്ലാച്ചിമട കോളവിരുദ്ധസമരം: പതിനൊന്നാം വാര്‍ഷികം ഇന്ന്


പാലക്കാട്: പ്ലാച്ചിമടയിലെ കോളവിരുദ്ധസമരത്തിന് തിങ്കളാഴ്ച പതിനൊന്ന് വര്‍ഷം തികയുമ്പോള്‍ സംസ്ഥാനനിയമസഭ പാസ്സാക്കിയ പ്ലാച്ചിമട ട്രൈബൂണല്‍ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫയലിലിരുപ്പ് തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഇതുവഴി സ്വാഭാവികനീതിതേടി ആരംഭിച്ച ജനകീയപ്രതിരോധത്തിന് നേര്‍ക്കുള്ള നീതിനിഷേധത്തിന്റെ പ്രതീകം കൂടിയാവുകയാണ് പ്ലാച്ചിമട.

2002ലെ ഭൗമദിനത്തിലായിരുന്നു പ്ലാച്ചിമടയിലെ സമരപ്പന്തലില്‍ പ്രതിഷേധസ്വരമുയര്‍ന്നത്. ജല, പ്രകൃതിവിഭവ ചൂഷണങ്ങള്‍ക്കെതിരായി ആരംഭിച്ച സമരം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

11-ാം വാര്‍ഷികാചരണം പ്ലാച്ചിമടയിലെ അടച്ചിട്ട കോളക്കമ്പനിക്കുമുന്നില്‍ തിങ്കളാഴ്ച രാവിലെ 10ന് നടക്കും. ജലസംരക്ഷണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാരജേതാവുമായ ഡോ. രാജേന്ദ്രസിങ്ങാണ് ഉദ്ഘാടകന്‍. ഉച്ചയ്ക്ക് രണ്ടിന് പ്ലാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതിയുടെ സംസ്ഥാനതലയോഗവും നടക്കും. പ്ലാച്ചിമട കോളവിരുദ്ധസമരസമിതി, പ്ലാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി എന്നിവ ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കോളവിരുദ്ധസമരം ആരംഭിച്ചിട്ട് 12 വര്‍ഷം; കമ്പനി അടച്ചിട്ട് ഒമ്പതുവര്‍ഷം. ഇതിനിടയില്‍ പ്ലാച്ചിമടയിലെ വിജയ നഗര്‍ കോളനിയിലെ ആദിവാസിവിഭാഗം ഉള്‍പ്പെടെയുള്ളവരുടെ കാത്തിരിപ്പ് നീണ്ടതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

കോളക്കമ്പനി അടച്ചുപൂട്ടുകയും ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നത് തടയുകയും മാത്രമായിരുന്നില്ല, സമരലക്ഷ്യം. പരിസ്ഥിതിപുനഃസ്ഥാപന പദ്ധതികള്‍, പ്രകൃതിവിഭവങ്ങളിലെ പരമമായ അധികാരം ജനങ്ങള്‍ക്ക് കൈമാറുക, മലനീകരണ, ഭൂഗര്‍ജല നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ പറയുന്നു.

2003-ല്‍ 'മാതൃഭൂമി' മുന്‍കൈയെടുത്ത് പ്ലാച്ചിമടയില്‍ ലോക ജലസമ്മേളനം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി, പൗരാവകാശപ്രവര്‍ത്തകര്‍ ഇതില്‍ സംബന്ധിച്ചു. ജലത്തിലും പ്രകൃതിവിഭവങ്ങളിലുമുള്ള പരമാധികാരം തദ്ദേശവാസികള്‍ക്കാണെന്ന പ്ലാച്ചിമടപ്രഖ്യാപനവും നടന്നു. ഇത്തരം ജനകീയമുന്നേറ്റങ്ങളുടെ ആകെത്തുകയെന്നോണം 2004ഏപ്രിലില്‍ കോളക്കമ്പനി അടച്ചുപൂട്ടി. പ്ലാച്ചിമടയിലെ കിണറുകളില്‍ അപൂര്‍വമായി ജലം ലഭിച്ചുതുടങ്ങിയെങ്കിലും 2010-'11ലെ കണക്കനുസരിച്ച് പ്ലാച്ചിമട അമിത ഭൂഗര്‍ഭജലചൂഷണം നടക്കുന്ന മേഖലകളിലൊന്നാണ്.

2009ല്‍ സംസ്ഥാനസര്‍ക്കാര്‍ അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. 2010 മാര്‍ച്ച് 22ന് സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു; മൊത്തം 216.24 കോടിയുടെ നഷ്ടപരിഹാരത്തിനും. ഇതിന് നിയമപരിരക്ഷ നല്‍കാന്‍ പ്ലാച്ചിമട ട്രൈബൂണല്‍ ബില്ലിനും ശുപാര്‍ശ ചെയ്തുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്.

2011 ഫിബ്രവരി 24ന് സംസ്ഥാനനിയമസഭ പാസാക്കിയ ബില്‍ മാര്‍ച്ച് 30ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതാണ്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഫയല്‍ ഇപ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ത്തന്നെയാണ്. ഇത്തരം ബില്ലുകള്‍ ആറാഴ്ചയ്ക്കകം പരിഗണിക്കണമെന്ന വ്യവസ്ഥപോലും പാലിക്കപ്പെട്ടിട്ടില്ല. നിയമസഭകളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്ന ആരോപണവും പൗരാവകാശപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
മാത്രഭൂമി  ദിനപത്രം  22/04/2013 

2013, ഏപ്രിൽ 20, ശനിയാഴ്‌ച

ഭൂമിയും മരണവും മുഖാമുഖം


                                                     
                   
                                               
 ഭൂമിയുടെ നിലനില്‍പ്പ് ആശങ്കയിലകപ്പെട്ടു കിടക്കുകയാണ്. അപ്രതീക്ഷിതമായ ഒരു ദുരന്തം ഏതുസമയത്തും നമ്മെ തേടിയെത്തിയേക്കാം. അതിനു മുമ്പേ ഭൂമിയിലെ ജീവജാലങ്ങളുടെ മരണം ആസന്നമായിരിക്കുന്നു. ഒരുഭാഗത്ത് പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടുള്ള ചുട്ടുപൊള്ളലും മറുഭാഗത്ത് തണുത്തുറയ്ക്കലും. ഭൂമിയില്‍, എവിടെയും ദുരന്തങ്ങളും രോഗാതുരതയുമാണ് പടരുന്നത്. കടുത്ത ചൂടിനാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വെന്തുരുകുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ തണുത്തുറയുകയും ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങളായി ആഗോള താപനത്തിന്റെ കെടുതിയിലാണ് ലോകം. സമ്പന്നനും ദരിദ്രനും മുതിര്‍ന്നവരും കുട്ടികളുമൊന്നും ഇതില്‍ നിന്ന് മുക്തരല്ല. ശുദ്ധജല ദൗര്‍ലഭ്യം, വരള്‍ച്ച, ഭൂചലനം, കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, സുനാമി തുടങ്ങി പ്രവചനാതീതമായ അനേകം പ്രകൃതി ദുരന്തങ്ങളെയും പ്രശ്‌നങ്ങളെയുമാണ് ഓരോരുത്തരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാവട്ടെ പരിസ്ഥിതിയുടെ നാശവും.

ഇരുപതാം നൂറ്റാണ്ടു വരെ ലോകത്ത് ഇരുപത് ലക്ഷത്തില്‍ പരം മനുഷ്യരാണ് പ്രകൃതിദുരന്തം കാരണം മരിച്ചത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ അഭിമുഖീകരിച്ചത്. ഭൂമിക്കുനെരെ കൈയേറ്റങ്ങളും ആഗോളതാപനവും ഇല്ലാത്തകാലത്ത് ഇത്രത്തോളം പ്രകൃതി ദുരന്തങ്ങളും മരണങ്ങളും സംഭവിച്ചു എങ്കില്‍ ഭൂമിക്കും പരിസ്ഥിതിക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഈ നൂറ്റാണ്ടില്‍ ഇതിലേറെ ദുരന്തങ്ങളെ നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
2025 ഓടെ ലോകത്തെ, മൂന്നില്‍ രണ്ടുഭാഗം ജനതയും വരള്‍ച്ചാ കെടുതി അനുഭവിക്കുമെന്നും നാലിലൊരാള്‍ എന്ന തോതില്‍ അന്തരീക്ഷ വിഷവാതകങ്ങള്‍ ശ്വസിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അമേരിക്കന്‍ പ്രസിദ്ധീകരണമായ സയന്‍സ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പോട്ട്‌സ്ഡാം ഇന്‍സ്റ്റിട്ട്യുട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ട് റിസേര്‍ച് (Potsdam institute for climate impact research) വേള്‍ഡ് ബാങ്കിന് വേണ്ടി നടത്തിയ പഠനപ്രകാരം 2100 ഓടുകൂടി സമുദ്ര ജലനിരപ്പ്, 5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ ഉയരുന്നപക്ഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ മുഴുവന്‍ കടലോര നഗരങ്ങളും നാമാവശേഷമാവുകയും ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ള ഉഷ്ണമേഖലാ കാടുകള്‍ നശിക്കുകയും ലോകത്ത് ഭക്ഷ്യോല്‍പാദനം ഭീകരമായി കുറയുകയും ചെയ്യും.

മലിനീകരണത്തില്‍ മുന്‍പന്തിയില്‍ ആഫ്രിക്കയാണെന്നും മഡഗാസ് ക്കറിലും മറ്റും വനനശീകരണം നദിയിലെ വെള്ളം നീല നിറത്തിന് പകരം ചാരനിറ മാക്കിയതായും 'നാസ'യുടെ ബഹിരാകാശ ഉപഗ്രഹ വാഹനമായ ഡിസ്‌ക്കവറി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായും നിലവില്‍ ഇതിന്റെ അളവ് ആറരലക്ഷം വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും സയന്‍സ് ജേണല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട് .
പ്രകൃതി വിഭവങ്ങളാല്‍ ഏറെ സമ്പുഷ്ടമായ കേരളം, ചുട്ടുപൊള്ളുകയാണ്. കടുത്ത ഉഷ്ണവും വരള്‍ച്ചയും കേരളത്തെ പിടിമുറുക്കിയിരിക്കുന്നു. താപനില 40.5 ഡിഗ്രി സെല്‍ഷ്യസിലൂടെയാണ് കേരളം കടന്നുപോകുന്നത് .പലയിടങ്ങളിലും സൂര്യാഘാതവും അതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.1961 നു ശേഷം അമ്പത് വര്‍ഷങ്ങള്‍കൊണ്ട് കേരളത്തില്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് തോതില്‍ ശരാശരി ചൂട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (intergovernmental panel) നടത്തിയ പഠനത്തില്‍ പറയുന്നു.

ഉത്തര ധ്രുവ പ്രദേശത്ത് ഈ നൂറ്റാണ്ട് കഴിയുമ്പോഴേക്കും നാലുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ദ്ധിക്കുമെന്ന് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനും പുറമെ ദൈവത്തിന്റെ ഈ സ്വന്തം നാട് ഇടയ്ക്കിടെ ഭൂചലനങ്ങളാല്‍ വിറയ്ക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ കേരളം ഭൂകമ്പ സാധ്യതാ പട്ടികയില്‍ സ്ഥാനം പിടിച്ചത് ഏറെ ആശങ്കക്ക് വകനല്‍കുന്നു. ഭൂകമ്പ സാധ്യതാ പട്ടിക സോണ്‍ ഒന്നിലായിരുന്ന കേരളം ഇന്ന് റിക്ടര്‍ സ്‌കെയിലില്‍ അഞ്ചു വരെ ശക്തിയുള്ള ഭൂകമ്പത്തിന് സാധ്യതയുള്ള സോണ്‍ മൂന്നിലാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡുംസ് തയാറാക്കിയ പട്ടികയില്‍ പറയുന്നുണ്ട്.

മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും മഴകുറഞ്ഞ കാലവര്‍ഷമായിരുന്നു ഇക്കഴിഞ്ഞത്. തുലാ വര്‍ഷവും കനിഞ്ഞില്ല. അതുകൊണ്ടുതന്നെ ജല സ്രോതസ്സുകളെല്ലാം നേരത്തേ വറ്റിവരണ്ടു. കൃഷി നിലങ്ങളില്‍ കട്ട വിണ്ടു. കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളത്തിനു പോലും മനുഷ്യര്‍ നെട്ടോട്ടമായി. പ്രതിവര്‍ഷം 450 - 500 മില്ലി മീറ്ററാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ ശരാശരി കണക്ക്.

എന്നാല്‍ ഇത്തവണ ലഭിച്ച മഴയാവട്ടെ സാധാരണ ലഭിക്കേണ്ടതിന്റെ 66 ശതമാനം മാത്രവും. മഴ കുറയുന്നത് ഉഷ്ണം വദ്ധിപ്പിക്കുകയും വരള്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യും.ജലക്ഷാമം കാരണം പരമ്പരാഗത കാര്‍ഷിക നിലങ്ങള്‍ തരിശു നിലങ്ങളായി മാറി.കൃഷിയുമായി മുന്നിട്ടിറങ്ങിയ കര്‍ഷക സ്വപ്‌നങ്ങള്‍ പതിരുകളായി മാറി. വിശ്വാസത്തിന്റെ ഭാഗമായ പിതൃതര്‍പ്പണത്തിനു പകരം പുഴകള്‍ക്ക് ബലിയിട്ടു മടങ്ങേണ്ട കാഴ്ച ഇനി അതി വിദൂരത്തല്ല എന്നതാണ് നിള, വിളിച്ചുപറയുന്നത്.

പ്രകൃതിയുടെ ആവാസ വ്യവസ്ഥ പാടെ തകിടം മറിഞ്ഞിരിക്കുന്നു. ജീവജാലങ്ങള്‍ പ്രാണവായുവും, ദാഹജലവും തേടി അലയുകയാണ്. പല ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മത്സ്യ സമ്പത്തുകള്‍ നശിക്കുന്നു. കടല്‍ പോലും ചൂടുപിടിക്കുന്നു. ദിനംപ്രതി ഭൂമി ഊഷരമാകുമ്പോള്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ വിളിപ്പാടകലെതന്നെ എത്തി നിലനില്‍ക്കുന്നു എന്നത് ശാസ്ത്രം നല്‍കുന്ന അപായ സൂചന.

വരള്‍ച്ചയും ഭൂചലനങ്ങളും കാലംതെറ്റിയുള്ള പേമാരിയുമെല്ലാം നടമാടുന്നതിന്റെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങളിലാണ് എത്തിനില്‍ക്കുക. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ആധിക്യമാണ് ആഗോളതാപനത്തിന് നിദാനം. പ്രകൃതിയില്‍ നിന്നു കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറക്കുകയും ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് മരങ്ങളും സസ്യങ്ങളുമാണ്. മിതമായി ഉപയോഗിക്കേണ്ട ഇത്തരം പ്രകൃതി വിഭവങ്ങള്‍ കമ്പോളവല്‍കരിക്കപ്പെടുകയും മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പ്രകൃതി അമിതമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു.

മലകളാലും മരങ്ങളാലും പുഴകളാലും സമൃദ്ധമായ കേരളത്തില്‍ ഒരുഭാഗത്ത് ഭൂമിയുടെ ആണിക്കല്ലുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന മലകള്‍ ഇടിച്ചു നിരത്തുകയും മറുഭാഗത്ത് ഇതേ മണ്ണ് ഉപയോഗിച്ച് ജലസ്രോതസ്സുകളും വയലുകളും നികത്തുകയും ചെയ്യുന്നതിലൂടെ ഒരേ സമയം രണ്ടു രീതിയിലാണ് പരിസ്ഥിതിക്ക് മേലുള്ള കൈയേറ്റം നടക്കുന്നത്. കല്ല്, സിമെന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ലോഹങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി മലകളുടെ മാറ് പിളര്‍ത്തുകയും പുഴകളെ അമിതമായ മണല്‍ ഖനനത്തിന് വിധേയമാക്കുകയും ചെയ്തു. മണല്‍ വാരലില്‍ നിന്നു ഒരു പുഴയും ഇന്ന് മുക്തമല്ല. നിറഞ്ഞൊഴുകിയിരുന്ന പെരിയാറും നിളയും തുടങ്ങി നാല്‍പത്തി നാലോളം നദികളും ഇതുകാരണം നാശത്തിന്റെ വക്കിലാണ്. അമിതമായ ഭൂഗര്‍ഭ ജലചൂഷണവും പാറ ഖനനവും ഭൂമിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുകയും വരള്‍ച്ചക്കും ഭൂചലനത്തിനും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മുമ്പില്ലാത്തവിധം അതിക്രമങ്ങള്‍ ഭൂമിക്കുനെരെ വര്‍ധിച്ചതിനാലാണ് നിലവില്‍ കാണുന്ന പ്രതിഭാസങ്ങളെല്ലാം. നദി പ്രദേശങ്ങളുള്‍പ്പെടുന്ന മല പ്രദേശങ്ങള്‍ നശിപ്പിക്കുന്നതിലൂടെ ജലസംഭരണികളും വരള്‍ച്ചാ ഭീഷണി നേരിടുന്നു. കാലവര്‍ഷത്തില്‍ മലമുകളില്‍ വര്‍ഷിക്കുന്ന മഴത്തുള്ളികളെ ത്വരിതഗതിയില്‍ നദിയിലെക്കൊഴുക്കുക മാത്രമല്ല മല വലിച്ചെടുക്കുന്ന വെള്ളം കായലില്‍ വെള്ളം കുറയുന്ന കണക്കെ അതിലേക്കു കിനിഞ്ഞിറക്കുന്നതും മലകളുടെ ദൗത്യമാണ്.

ഭൂമിയുടെ നിലനില്‍പ് സംരക്ഷിക്കേണ്ടതിനെകുറിച്ച് മത ഗ്രന്ഥങ്ങള്‍ എത്രയോ ഉല്‍ബോധിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭൂശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷകരും മാനവ സമൂഹത്തെ ഇക്കാര്യം ഉണര്‍ത്തിയിട്ടുമുണ്ട്. അതിന്റെ ഫലമായി പൂര്‍വികര്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളാണ് ഇന്ന് കാണപ്പെടുന്ന വന്‍ വൃക്ഷങ്ങളും മറ്റും.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക നിലയില്‍ നിലവാരം ഉയര്‍ന്നതോടെ പരിഷ്‌ക്കരണത്തിന്റെയും ആര്‍ഭാടങ്ങളുടെയും പേരില്‍ മനുഷ്യര്‍ പ്രകൃതിക്കുമേല്‍ കോടാലി വെക്കുകയും പ്രകൃതിമലീമസപ്പെടുകയും ചെയ്തതു വഴി കുടിവെള്ളം പോലും കിട്ടാക്കനിയായി മാറി. ആര്‍ഭാടത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും പേരിലുള്ള മനുഷ്യന്റെ ചെയ്തികളെല്ലാം ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു.

പ്രകൃതിയുടെ കനിവ് നഷ്ടപ്പെടുകയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുകയും ചെയ്തതോടെ മനുഷ്യനടക്കം സര്‍വ്വജീവജാലങ്ങളും നിലനില്‍പ്പിന്റെ ഭീഷണിയിലാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ന് കാണുന്ന രോഗാതുരത.  മുഷ്താഖ് കൊടിഞ്ഞി ചന്ദ്രിക ദിനപത്രം,Posted On: 4/20/2013 

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

വരള്‍ച്ചയും അട്ടപ്പാടിയുടെ അനുഭവവും
ഡോ. ടി.എം. തോമസ് ഐസക്‌


കഴിഞ്ഞമാസമാണ് കൃഷ്ണവനം ഞാനാദ്യമായി കാണുന്നത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അട്ടപ്പാടി സന്ദര്‍ശനമായിരുന്നു സന്ദര്‍ഭം. കമ്മിറ്റി കഴിഞ്ഞ് നേരം ഏറെ വൈകിയതുകൊണ്ട് വനത്തിനുള്ളിലേക്ക് പോകേണ്ടെന്നുവെച്ചു. കുന്നുമുഴുവന്‍ ഇടതൂര്‍ന്ന മരങ്ങളും മുളകളും കുറ്റിച്ചെടികളുമുണ്ട്. പക്ഷേ, ഉണങ്ങി ഇലകൊഴിഞ്ഞ് തവിട്ടുനിറത്തിലായിരുന്നു. ''വരണ്ട ഇലകൊഴിയും വനമാണ്. ജൂണിലെ മഴയോടെ വീണ്ടും പച്ചനിറമാകും.'' കൂടെയുണ്ടായിരുന്ന അഹാഡ്‌സിലെ രാധാകൃഷ്ണനും ഷൈനും വിശദീകരിച്ചു. പക്ഷേ, കാട്ടുതീ തടയാനുള്ള ലൈനുകള്‍ വെട്ടിയിട്ടിട്ടില്ല. എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം. 'ഒരു തീനാമ്പു വീണാല്‍ അന്ത്യമാകു'മെന്നായിരുന്നു ഇതുസംബന്ധിച്ച മാതൃഭൂമി റിപ്പോര്‍ട്ടിന്റെ തലവാചകം. അഹാഡ്‌സ് ഇല്ലാതായതോടെ വാച്ചര്‍മാരും ഇല്ല. തടിവെട്ടിനെക്കുറിച്ചും ചന്ദനമോഷണത്തെക്കുറിച്ചും നായാട്ടുസംഘങ്ങളെക്കുറിച്ചുമെല്ലാം പല പത്രറിപ്പോര്‍ട്ടുകളും കണ്ടു. എങ്കിലും കൃഷ്ണവനം ഇന്നും നിലനില്ക്കുന്നു.

കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് കൃഷ്ണവനം. ബൊമ്മിയാംപടി ഊരിനു പിന്നിലെ 'അങ്ങുമിങ്ങും വിറകൊണ്ടുനില്ക്കുന്ന മെലിഞ്ഞ മരങ്ങള്‍' അടയാളമിട്ട 'ഊഷരഭൂമി' എങ്ങനെ ഒരു സംഘം പരിസ്ഥിതിപ്രവര്‍ത്തകര്‍ കൃഷ്ണവനമാക്കിമാറ്റിയെന്ന് അറിയണമെങ്കില്‍ സുഗതകുമാരി ടീച്ചറിന്റെ 'കാടിനു കാവല്‍' വായിക്കുക.
 

'വരള്‍ച്ചയും പൊടിക്കാറ്റും ജലക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ അട്ടപ്പാടി'യുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ട കൃഷ്ണവനമായിരുന്നു, പിന്നീട് അവിടെ നടന്ന വനവത്കരണത്തിന്റെ മാതൃക. കൃഷ്ണവനം 130 ഏക്കറായിരുന്നെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ നടന്ന പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനത്തിന്റെ ഭാഗമായി 4,000 ഹെക്ടര്‍ തരിശുവനപ്രദേശത്ത് ശാസ്ത്രീയ മണ്ണ്ജലസംരക്ഷണം നടത്തി വനമാക്കി. ശുഷ്‌കിച്ച കാടുകളുടെ 8,000 ഹെക്ടര്‍ പ്രദേശം വനസംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവിക പുനര്‍ജീവനത്തിന് വഴിയൊരുക്കി. കാട് വളര്‍ന്നപ്പോള്‍ ഉറവകള്‍ പൊട്ടി. ആനയും കരടിയും മാനും മയിലുമെല്ലാം തിരിച്ചെത്തി. 34 കിലോമീറ്റര്‍ മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയിലൂടെ ഒഴുകി ശിരുവാണിപ്പുഴ വഴി ഭവാനിയിലേക്ക് ഒഴുകുന്ന കൊടങ്കരപ്പള്ളം പുനര്‍ജനിച്ചതിന്റെ ഇതിഹാസം മധു ഇറവങ്കര ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. നദി പുനര്‍ജനിച്ചപ്പോള്‍ പുഴക്കരയിലെ ജീവിതം വീണ്ടും തളിര്‍ത്തതെങ്ങനെയെന്ന് സണ്ണി ജോസഫിന്റെ ഫ്രെയിമുകള്‍ പറഞ്ഞുതരും.

വനത്തില്‍ മാത്രമല്ല സ്വകാര്യഭൂമികളിലും മണ്ണ്ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 1,500 ഏക്കര്‍ തരിശുഭൂമിയില്‍ പുതുതായി നെല്‍കൃഷിയിറക്കി. 5,000 ഏക്കറില്‍ അഗ്രോ ഫോറസ്റ്ററി പ്ലാന്റേഷനുകള്‍ വളര്‍ന്നു. പുല്ലുവളര്‍ന്നപ്പോള്‍ കന്നുകാലികളും പെരുകി. കാടുണ്ടെങ്കിലേ നാടുള്ളൂ എന്ന് അട്ടപ്പാടി തിരിച്ചറിഞ്ഞു.

പരിസ്ഥിതി പുനഃസ്ഥാപനമെങ്ങനെ നടപ്പാക്കാം എന്നതിന് അട്ടപ്പാടി ഒരു സാധനാപാഠമാണ്. ഇതിന് നേതൃത്വം നല്‍കിയത് 'അട്ടപ്പാടി ഹില്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' അഥവാ 'അഹാഡ്‌സ്' എന്ന സ്ഥാപനവും. 200 കോടിയില്‍പ്പ്പരം രൂപ ജപ്പാന്‍ സഹായധനത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ അഹാഡ്‌സിന് രൂപംനല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ മുറയിലല്ല അഹാഡ്‌സ് പ്രവര്‍ത്തിച്ചത്. ഊരുവികസന സമിതികള്‍, സംയുക്ത വനമാനേജ്‌മെന്റ് സംഘങ്ങള്‍, ഗുണഭോക്തൃസമിതികള്‍, അമ്മക്കൂട്ടങ്ങള്‍ തുടങ്ങി ജനകീയ സമിതികള്‍ ജനങ്ങളെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും പങ്കാളികളാക്കി, കോണ്‍ട്രാക്ടര്‍രാജ് അവസാനിപ്പിച്ചു.

അതിന്റെ ഫലം, പണിതീര്‍ന്ന കെട്ടിടങ്ങളിലും ചാവടിയൂരിലേതുപോലുള്ള പാലങ്ങളിലുമെല്ലാം കാണാം. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ഊരുവികസന സമിതികള്‍ പണിതീര്‍ത്ത രണ്ടായിരത്തോളം വീടുകള്‍ മാത്രം എടുത്താല്‍ മതി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വയനാട്ടില്‍ കണ്ടതിന് നേര്‍വിപരീതമായ ചിത്രമാണ് അട്ടപ്പാടിയില്‍ കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളില്‍ പത്തുശതമാനം പോലും പണിതീര്‍ന്നിട്ടില്ല. ഇടനിലക്കാരും കോണ്‍ട്രാക്ടര്‍മാരും വിലസുന്നു. നല്ല വീട് പണിതാല്‍ ആദിവാസികള്‍ അവിടെ താമസിക്കില്ല തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ ചെല്ലുക; വയനാടുമായി യാതൊരു താരതമ്യവുമില്ല. ഓരോ ഊരുവികസന സമിതിയും കൂട്ടായി സാധനസാമഗ്രികള്‍ വാങ്ങുന്നു, വീടുകള്‍ വെക്കുന്നു, വീടുകളുടെ വലിപ്പമാകട്ടെ, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടുപോലും കണ്ടില്ല. അട്ടപ്പാടിയില്‍ കണ്ടത് പുതിയൊരു ആദിവാസി വികസന അനുഭവമായിരുന്നു.

'അവികസനത്തിന്റെ വികസനം' എന്നത് അന്‍ന്ദ്രെ ഗുന്തര്‍ ഫ്രാങ്കിന്റെ പ്രസിദ്ധമായൊരു പരികല്പനയാണ്. ഇതിന്റെ പൂര്‍ണ അര്‍ഥം മനസ്സിലാകണമെങ്കില്‍ അട്ടപ്പാടിയുടെ വികസനചരിത്രം പഠിച്ചാല്‍മതി. കേരളത്തിലെ ഏക ട്രൈബല്‍ ബ്ലോക്ക് ആയതിനാല്‍ പഞ്ചവത്സരപദ്ധതിപ്പണം ഇങ്ങോട്ടൊഴുകി. വികസനത്തോടൊപ്പം കുടിയേറ്റക്കാരും വന്നു. നിനച്ചിരിക്കാതെ ആദിവാസികള്‍ കമ്പോളത്തിന്റെ കയങ്ങളിലേക്ക് എറിയപ്പെട്ടു. ആരെയാണോ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്, അവര്‍ക്ക് ഭൂമിയും കാടും നഷ്ടപ്പെട്ടു. 


എസ്.എം. വിജയാനന്ദ് സെന്‍ റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ സമര്‍പ്പിച്ച എം.ഫില്‍. പ്രബന്ധം ഈ അവികസനത്തിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. അതുകൂടി വായിക്കുമ്പോഴേ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസ്സിലാകൂ. ഞങ്ങള്‍ പോയ ഊരുകളിലെല്ലാം എത്ര ആത്മവിശ്വാസത്തോടും തന്റേടത്തോടും കൂടിയാണ് സ്ത്രീകള്‍ അടക്കമുള്ള ആദിവാസികള്‍ കാട്ടുകള്ളന്മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തിരിച്ചുവരവിനെതിരെ പ്രതികരിച്ചത്.

ആദിവാസിക്ഷേമത്തെക്കുറിച്ച് മാത്രമല്ല, വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും കേരളത്തിന് അട്ടപ്പാടിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഒലിച്ച് സമുദ്രത്തിലേക്കിറങ്ങാനോ ആവിയായി പ്പോകാനോ അനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍, സംസ്ഥാനത്തെ പത്തടി വെള്ളത്തിലാഴ്ത്താന്‍ വേണ്ട മഴവെള്ളം ഇവിടെ പെയ്യുന്നുണ്ട്. പണ്ടൊക്കെ പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരു ഭാഗം വനാന്തരത്തില്‍ത്തന്നെ ശേഖരിക്കപ്പെടുമായിരുന്നു. കാട്ടിലെ ചവറും ദ്രവിച്ച ജൈവപദാര്‍ഥങ്ങളും പ്രകൃത്യായുള്ള ഒരു സ്‌പോഞ്ചുപോലെ ഈര്‍പ്പം സംരക്ഷിച്ച് നിലനിര്‍ത്തുമായിരുന്നു. ഈ വെള്ളമാണ് വനമണ്ണിലൂടെ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങി ഉറവകളായിമാറി അരുവികളില്‍ എത്തിയിരുന്നത്. മഴക്കാലം കഴിയുമ്പോള്‍ നദികളിലെ ജലപ്രവാഹത്തിന് ആശ്രയം ഇത്തരം ഉറവകളാണ്. ഒരു ഹെക്ടര്‍ കാടിന് ഇപ്രകാരം 30,000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ച് ക്രമേണയായി വിട്ടുകൊടുക്കാന്‍ ശേഷിയുണ്ടെന്നാണ് കണക്ക്. 

വനങ്ങള്‍ വെട്ടിവെളുപ്പിച്ചു. സമതലങ്ങളിലെ തോടുകളും കുളങ്ങളും തൂര്‍ന്നു. വയലുകള്‍ നികത്തി. ഇപ്പോള്‍ പരിഹാരമായി ആയിരക്കണക്കിന് തടയണകള്‍ പണിയാന്‍ പോകുന്നു. അതോടൊപ്പം നിലവിലുള്ള കുളങ്ങള്‍ വൃത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്കെ നല്ലതു തന്നെ. പക്ഷേ, ഇവ ഫലപ്രദമാകണമെങ്കില്‍ സമഗ്രമായ നീര്‍ത്തടപദ്ധതിയുടെ ഭാഗമായി ഇവയൊക്കെ നിര്‍മിക്കണം. 

നീര്‍ത്തട വികസനത്തെക്കുറിച്ച് വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ല. ഇവിടെയാണ് അട്ടപ്പാടിയുടെ വിജയം പ്രസക്തമാകുന്നത്. നീര്‍ത്തടം എന്നാല്‍, വളരെ ലളിതമായ ഒരു സങ്കല്പമാണ്. നമ്മുടെ നാട് കുന്നും ചെരിവുകളും താഴ്‌വരകളും നിറഞ്ഞതാണ്. താഴ്‌വരകളിലാണ് വയലുകള്‍. പക്ഷേ, വയലുകളിലെ വെള്ളം അവിടെ പെയ്യുന്ന മഴവെള്ളം മാത്രമല്ലല്ലോ. കുന്നിന്‍ചെരിവുകളില്‍ പെയ്യുന്ന മഴവെള്ളം ഏലയിലേക്ക് ഒലിച്ചുവരുന്നു. ഏലാ വികസനത്തിന് ഏലയെ മാത്രം കണ്ടാല്‍പോര. അങ്ങോട്ട് വെള്ളം ഒഴുക്കിയെത്തിക്കുന്ന കുന്നിന്‍ചെരിവുകളെയടക്കം ഒറ്റ യൂണിറ്റായി കാണണം. 

കുന്നിന്‍ചെരിവിലെ വെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം. 'ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ ഇറക്കുക' എന്നതാണ് തത്ത്വം. എങ്കില്‍ വര്‍ഷംമുഴുവന്‍ ഉറവകളിലൂടെ താഴ്‌വരകളില്‍ വെള്ളം ലഭിച്ചുകൊണ്ടിരിക്കും. താഴ്‌വരകളില്‍ വെള്ളം പരമാവധി സംഭരിക്കുന്നതിനും മിച്ചംവരുന്നത് ഒഴുക്കിക്കളയുന്നതിനും നടപടികളുണ്ടാവണം. ഓരോ നീര്‍ത്തടത്തിനും എത്ര വെള്ളം ലഭിക്കുന്നു എന്നു കണക്കുണ്ടായാല്‍ മണ്ണിന്റെ സ്വഭാവവും കൂടി കണക്കിലെടുത്ത് അവിടെ എന്തെല്ലാം കൃഷിചെയ്യാം എന്ന് തീരുമാനിക്കാം. പിന്നെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാം. ഇതാണ് നീര്‍ത്തടാസൂത്രണം. 

ഇത്തരം ആസൂത്രണത്തിന് തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്താം. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സൂക്ഷ്മനീര്‍ത്തടങ്ങളുടെയും ചിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ഓരോന്നിനെയും കുറിച്ച് എത്രയോ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കേണ്ട. വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ തുടങ്ങാം. വേണ്ട പാഠങ്ങള്‍ അട്ടപ്പാടിയിലുമുണ്ട്. 

പക്ഷേ, ഇന്ന് അട്ടപ്പാടിയിലെത്തിയാല്‍ അവിടെ പഠിപ്പിക്കാനാരുമുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കാടുകളുടെ സംരക്ഷണത്തിനായുള്ള 200-ല്‍പ്പരം വാച്ചര്‍മാര്‍ എല്ലാവരും തന്നെ ആദിവാസികളാണ്. അവരെപ്പോലും പിരിച്ചുവിട്ടിരിക്കുന്നു. തടിവെട്ടുകാര്‍ വീണ്ടും സജീവമായിട്ടുണ്ട്. ചുരമിറങ്ങുമ്പോള്‍ എന്റെ കാറിന് ഒരു വിറകുലോറിയുടെ അകമ്പടിയുണ്ടായിരുന്നു. 

അഹാഡ്‌സിന് പകരം പുത്തന്‍കൂറ്റ് സന്നദ്ധസംഘടനകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അഹാഡ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കോണ്‍ട്രാക്ടര്‍മാരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനേതാക്കളുമാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന സി.പി.എം. നേതാവ് രാമകൃഷ്ണന്‍ പറഞ്ഞു. ഇതുതന്നെയായിരുന്നു കളക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും അഭിപ്രായം. 

അഹാഡ്‌സിനെ പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്വയംഭരണ സ്ഥാപനമായി രൂപാന്തരപ്പെടുത്താന്‍ പരിപാടിയുണ്ടായിരുന്നു. ആദിവാസി വാച്ചര്‍മാരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലേക്ക് മാറ്റുന്നതിനും അട്ടപ്പാടി പോലൊരു പ്രോജക്ടിന് വയനാട്ടില്‍ രൂപംനല്‍കുന്നതിനും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു തുടര്‍പരിപാടിയായി അട്ടപ്പാടിയില്‍ ഒരു കാര്‍ഷിക പാക്കേജും രൂപകല്പന ചെയ്തിരുന്നു. ഇവയെല്ലാം ജലരേഖകളായി. കാര്‍ഷിക പാക്കേജ് എന്തെന്ന് തങ്ങള്‍ക്കറിയില്ല എന്ന് ഊരുകളില്‍ പരാതി. ഊരുവികസന സമിതികളും സംയുക്ത വനമാനേജ്‌മെന്റ് സമിതികളും മറ്റും നിഷ്‌ക്രിയരായിക്കഴിഞ്ഞു. ജനകീയസമിതികള്‍ക്കുവേണ്ടി ഓരോ പ്രദേശത്തും പണിത ഓഫീസ് കെട്ടിടങ്ങള്‍ പൂട്ടിക്കിടക്കുന്നു. ആര്‍ക്കൊക്കെയോ ഒരു വൈരാഗ്യബുദ്ധിയുള്ളതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ ഏറ്റവും ആവേശകരമായ ഒരു വികസന അനുഭവമാണ് അട്ടപ്പാടിയിലേത് ; അത് നശിപ്പിക്കരുത്.  മാത്രഭൂമി ദിനപത്രം  16/04/2013

2013, ഏപ്രിൽ 13, ശനിയാഴ്‌ച

പരിസ്ഥിതി പുനരുജ്ജീവനത്തിന് പ്രാദേശിക സാധ്യതകള്‍
പ്രൊഫ. കെ.എ. നാസര്‍ , കുനിയില്‍
മനുഷ്യരാശിയും കോടാനുകോടി ജീവജാലങ്ങളും ഭൂമിയില്‍ പരിസ്ഥിതി നാശത്തിന്റെ കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ പല രാജ്യങ്ങളിലായി അവിടുത്തെ സാമ്പത്തിക നേട്ടങ്ങളെയും സാംസ്‌ക്കാരിക പൈതൃകങ്ങളെയും തകര്‍ക്കുന്ന പതിവ് കാഴ്ചകളാണ് നമ്മുടെ മുന്നില്‍. മനുഷ്യന്‍ ഇന്നേവരെ നേടിയ ശാസ്ത്ര നേട്ടങ്ങള്‍ക്കൊന്നും പ്രതിരോധിക്കാനാവാത്ത തരത്തില്‍ കടുത്ത ദുരന്തങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്ന ആപല്‍ സന്ധിയിലൂടെ ലോകം കടന്നു പോകുമ്പോള്‍ സ്വന്തം സംഘശക്തിയുടെ കരുത്തു മുതല്‍ക്കൂട്ടാക്കി ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലടക്കം കേവല രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ചരിത്രം സൃഷ്ടിച്ച മുസ്‌ലിംലീഗ് പ്രസ്ഥാനം പരിസ്ഥിതി പുനരുജ്ജീവനം ഒരു പ്രധാന അജണ്ടയായി സ്വീകരിക്കുന്നത് ഈ സാഹചര്യത്തില്‍ തികച്ചും ആനന്ദിക്കാന്‍ വക നല്‍കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി നാശം അതിന്റെ പാരമ്യത്തിലെത്തിയിട്ടും ചില മാധ്യമങ്ങളുടെയും സംഘടനകളുടെയും ഒറ്റപ്പെട്ട ശ്രമങ്ങളിലും സെമിനാറുകളിലുമൊതുങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ ''നിത്യഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി'' എന്ന തീരുമാനമെന്നത് ശ്രദ്ധേയമാണ്.
ജനങ്ങളുടെ ആര്‍ത്തിപൂണ്ട പ്രവര്‍ത്തനങ്ങള്‍ മൂലവും അധികാരികളുടെ നിസ്സംഗഭാവവും കാരണം മനോഹരമായ കേരളം ഇതിനകം തന്നെ വികൃതമായിക്കഴിഞ്ഞു. വിവിധങ്ങളായ മാലിന്യങ്ങള്‍ മൂലം മണ്ണും ജലവും അന്തരീക്ഷവും മലീമസമായി. ദിനേന വര്‍ധിക്കുന്ന മാരകരോഗങ്ങള്‍ സ്വസ്ഥത കെടുത്തുന്നു. കീടനാശിനികളുടെയും, രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇല്ലാത്ത ഭക്ഷണം ലഭ്യമല്ലാത്ത സ്ഥിതി വന്നു. വര്‍ദ്ധിച്ച തോതില്‍ വായു മലിനീകരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം വിവിധതരം മാലിന്യങ്ങള്‍ കാരണം നേരിട്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക്ക് അടക്കം പാഴ്‌വസ്തുക്കള്‍ നിക്ഷേപിച്ച് മണ്ണിന്റെ ഉര്‍വരത നഷ്ടമാകുകയും ജലസംവഹന-സംഭരണ ശേഷികള്‍ നഷ്ടമാകുകയും ചെയ്തു. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പിന്നാധാരമായ മേല്‍മണ്ണ് കുത്തിയൊലിച്ച് നഷ്ടപ്പെടുകയും മണ്ണിന്റെ ഉല്‍പാദനക്ഷമത ഗണ്യമായി കുറയുകയും ചെയ്തു.
പരിസ്ഥിതി പുനരുജ്ജീവനം എളുപ്പമുള്ള പ്രവര്‍ത്തനമല്ല. വര്‍ഷങ്ങളായി മനുഷ്യന്റെ അറിവില്ലായ്മയുടെയും നിരുത്തരവാദ സമീപനങ്ങളുടെയും ഫലമായി പ്രകൃതിക്കേല്‍പിച്ച ആഘാതങ്ങള്‍ കടുത്തതാണ്. പരിക്കുകള്‍ പരിഹരിച്ച് പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുക എന്നത് തീര്‍ത്തും സാധ്യമല്ലെങ്കിലും കൂട്ടായ ശ്രമങ്ങളിലൂടെ വലിയ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്.
പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതു പ്രാദേശിക തലത്തില്‍ നിന്നാണ്. കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ഹ്രസ്വകാല- ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെ പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കാന്‍ മുന്നോട്ടു വന്നാല്‍ അല്‍ഭുതകരമായ ഫലം ലഭ്യമാക്കാന്‍ കഴിയും. ഇതിനായി പുതിയ ഫണ്ടു കണ്ടെത്തേണ്ട ആവശ്യമില്ല. നിലവിലുള്ള കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികളെ സംയോജന സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കാനുള്ള ഭാവനാപൂര്‍ണമായ സമീപനവും സന്നദ്ധതയുമുണ്ടായാല്‍ മതി. നീര്‍ത്തട വികസനത്തിനും കാര്‍ഷിക വികസനത്തിനുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യം കൈവരിക്കാതെയും തുക പാഴാക്കി കളഞ്ഞും ദുഷ്‌പേര് പേറുന്നവരാണ് കേരളരീയര്‍.
ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി തന്നെ. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതി അടിസ്ഥാനപരമായി ഒരു തൊഴില്‍ദാന പദ്ധതിയാണെങ്കിലും അതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായി പറയുന്ന മണ്ണ്, ജലം, ജൈവസമ്പത്ത് , പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപോഷണവും, കഴിഞ്ഞ 7 വര്‍ഷക്കാലത്ത് എത്ര സാധ്യമായി എന്നത് ആത്മാര്‍ത്ഥമായി കണക്കെടുക്കാന്‍ തയാറാകേണ്ടതാണ്. ചില ഒറ്റപ്പെട്ട മാതൃകകള്‍ സംസ്ഥാനത്ത് അങ്ങിങ്ങ് കാണാമെങ്കിലും കൃത്യതയാര്‍ന്ന ദിശാബോധത്തിന്റെയും ഗൗരവതരമായ സമീപനങ്ങളുടെയും കുറവ് ഈ പദ്ധതി ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്നു.
കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍, മണ്ണ് ജല സംരക്ഷണം, ഭൂമിക്ക് സസ്യാവരണം തീര്‍ക്കല്‍ മുതല്‍ ഖരമാലിന്യ സംസ്‌ക്കരണവും ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ വരെ വിപുലമായ പ്രവര്‍ത്തന സൗകര്യമുള്ളതാണ് തൊഴിലുറപ്പ് പദ്ധതി. പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പദ്ധതി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന, പശ്ചിമ ഘട്ട വികസന പരിപാടി, രാഷ്ട്രീയ കൃഷി വികാസ് യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, സമ്പൂര്‍ണ ശുചിത്വയജ്ഞം, മാലിന്യ വിമുക്ത കേരളം, ഖരമാലിന്യ പരിപാലനം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്ടുകള്‍ തുടങ്ങിയവയൊക്കെയും പരിസ്ഥിതി പരിപാലന- പുനരുജ്ജീവന ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ്. സംസ്ഥാന കൃഷി, മണ്ണു സംരക്ഷണം, ജല വിഭവ- മൃഗസംരക്ഷണ വകുപ്പുകളുടെയൊക്കെ കുറെയേറെ പദ്ധതികളും ഈ ദിശയില്‍ ഉള്ളതാണ്.
പ്രാദേശിക തലത്തില്‍ ഏറെ സാധ്യതകളുള്ള പ്രവര്‍ത്തനമാണ് നദികളുടെ സംരക്ഷണവും പുനരുജ്ജീവനവും. നദി ഒരു പൊതു നീര്‍ച്ചാലെന്ന നിലക്ക് അതിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ഇരുകരകളിലേയും ഭൂപ്രദേശങ്ങള്‍ ഒരു മെഗാനീര്‍ത്തടമാണ്. നദിയുടെ വീണ്ടെടുപ്പിന് ആവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് നീര്‍ത്തട പ്രദേശങ്ങളില്‍ ചെയ്യേണ്ടതെന്ന് വിദഗ്ദ്ധ സഹായത്തോടെ പ്രൊജക്ട് രൂപേണ തീരുമാനിച്ചു പ്രാവര്‍ത്തികമാക്കിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.
ഓരോ പഞ്ചായത്തിലും കിലോമീറ്റര്‍ കണക്കിന് ചെറുതും വലുതുമായ തോട് ശൃംഖലയുണ്ട്. മുമ്പ് അതൊക്കെ വര്‍ഷം മുഴുവന്‍ ജലമൊഴുകിയതായിരുന്നെങ്കില്‍ ഇന്നതൊക്കെ വറ്റിവരണ്ട സ്ഥിതിയിലാണ്. ഭൂമിയില്‍ പെയ്യുന്ന മഴ മുഴുവന്‍ കുത്തിയൊലിച്ചു 48 മണിക്കൂറിനകം അറബിക്കടലില്‍ പതിക്കുന്നു. ഓരോ പഞ്ചായത്തും ഒരു നയസമീപനത്തിന്റെ അടിസ്ഥാനത്തില്‍ പെയ്യുന്ന വെള്ളം ഭൂമിയിലിറക്കി സംഭരിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കണം. ഒപ്പം പുഴ മലിനീകരണം, പരിധി വിട്ട മണലെടുപ്പ് എന്നിവ തടയുന്നതിന്നും ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു ജനപങ്കാളിത്തം കൂടി ഉറപ്പുവരുത്താനായാല്‍ വരണ്ട തോടുകളും ചോലകളും വെള്ളം ചുരത്തി തുടങ്ങും. പുഴകള്‍ ജലസമൃദ്ധമാകും. പുഴയുടെ കരയിടിച്ചില്‍ തടയാന്‍ കയറ്റുപായ വിരിച്ച് രാമച്ചവും മറ്റു പുല്‍വര്‍ഗങ്ങളും നട്ടുപിടിപ്പിക്കാനുള്ള പ്രവൃത്തികള്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം സാധ്യമാണ്. കന്നുകാലി വളര്‍ത്തലില്‍ വന്‍ കുതിച്ചുചാട്ടം സാധ്യമാകുന്ന തരത്തില്‍ തീറ്റപ്പുല്ലും നടാനാകും.
ത്രിതല പഞ്ചായത്തുകളുടെ കീഴിലുള്ള സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളോടും ചേര്‍ന്ന് രക്ഷാകര്‍തൃസമിതികളും സ്ഥാപന മാനേജ്‌മെന്റ് കമ്മിറ്റികളും വെല്‍ഫെയര്‍ കമ്മിറ്റികളും കുടുംബശ്രീ അയല്‍ക്കൂട്ട ശൃംഖലകളുമൊക്കെ ഈ പ്രവര്‍ത്തനത്തില്‍ കണ്ണികളാകുന്ന ബോധപൂര്‍വമായ ഇടപെടലുകളാണ് പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുമുണ്ടാവേണ്ടത്. അത്തരമൊരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണരംഗത്ത് എന്തെങ്കിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.